25 October Monday
ത്രിപുരയിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം

ഫണ്ട്‌ ശേഖരണത്തിൽ കൈകോർത്ത്‌ നാട്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ചുങ്കത്തറ മണലി ബ്രാഞ്ചിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബയുടെ നേതൃത്വത്തിൽ 
ത്രിപുര ഫണ്ട് ശേഖരിക്കുന്നു


മലപ്പുറം
ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ സിപിഐ എം ഫണ്ട്‌ ശേഖരണം തുടങ്ങി. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും കയറിയാണ് ഫണ്ട് ശേഖരിക്കുന്നത്‌. 
ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും ടൗണുകളിലും ഫണ്ട് ശേഖരണം നടക്കുന്നുണ്ട്‌. മലപ്പുറം കോട്ടപ്പടി ലോക്കലിൽ ഫണ്ട്‌ ശേഖരണത്തിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ചുങ്കത്തറ ലോക്കലിലെ മണലി ബ്രാഞ്ചിൽ പങ്കെടുത്തു. 
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ദിവാകരൻ അരീക്കോട്‌ ടൗണിലും വേലായുധൻ വള്ളിക്കുന്ന്‌ ചെമ്മാടും ഇ ജയൻ തിരൂർ ടൗണിലും ടി എം സിദ്ദിഖ്‌ കോട്ടത്തറ ഐടിസി ബ്രാഞ്ചിലും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top