16 November Saturday

‘ടീം മേയർ ബ്രോസ്‌ ’നിലമ്പൂരിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

നിലമ്പൂരിലേക്ക്‌ പുറപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ ശുചീകരണ സാധനങ്ങളുമായുള്ള വാഹനം കഴക്കൂട്ടത്ത് മേയർ വി കെ പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്യുന്നു

തിരുവനന്തപുരം
പ്രളയബാധിതപ്രദേശങ്ങളിലെ ശുചീകരണത്തിന്‌ തിരുവനന്തപുരം നഗരസഭയുടെ 60 അംഗ സംഘം പുറപ്പെട്ടു. നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ അഭ്യർഥനപ്രകാരമാണ് നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരും തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെട്ട സംഘം യാത്ര തിരിച്ചത്.  സംഘത്തിന്റെ വാഹനം കഴക്കൂട്ടത്ത് മേയർ വി കെ പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്‌തു. 
 
ഡെപ്യൂട്ടി മേയർ  രാഖി രവികുമാർ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എസ് പുഷ്പലത, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി സുദർശനൻ, അഡ്വ. വി ജി ഗിരികുമാർ എന്നിവരും സംഘത്തിനൊപ്പമുണ്ട്‌. വാട്ടർ ടാങ്കർ, 10 പവർ വാട്ടർ ജെറ്റ്, ജനറേറ്റർ, ഫോഗിങ്‌ മെഷീനുകൾ, ഇൻഫ്ളേറ്റബിൾ എമർജൻസി ലൈറ്റുകൾ, ശുചീകരണത്തിനുള്ള ലായനികൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും സംഘം കരുതിയിട്ടുണ്ട്‌.  ടിപ്പർ ലോറി, പിക്കപ്പ് ഉൾപ്പെടെ ഏഴ്‌ വാഹനങ്ങളിലായാണ് ഇവർ പുറപ്പെട്ടത്‌. 25, 26, 27 തീയതികളിൽ നിലമ്പൂരിൽ സന്നദ്ധ സേവനം നടത്തും
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top