22 September Sunday
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

ഈ സുഹൃത്തുക്കൾ കൈമാറിയത്‌ 5 സെന്റ് സ്ഥലം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
പത്തനംതിട്ട
പ്രളയത്തിൽ സർവവും നഷ്ടമായവർക്ക് താങ്ങും തണലുമാകുകയാണ് പത്തനംതിട്ട സ്വദേശികളായ തോമസും ജോയിയും. പ്രയളബാധിതരെ സഹായിക്കാൻ ഇരുവരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയുടെ ഒരു പങ്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൗജന്യമായി നൽകിയത്. റേഷൻകട വ്യാപാരിയായ തോമസ് ബേബിയും, റോഷൻ ഇൻഡസ്ട്രീസ് ഉടമയായ സി ബി റോയിയും ഏഴ് വർഷം മുൻപ് ളാക്കൂറിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലമാണ് പ്രളബാധിതർക്കായി സൗജന്യമായി വിട്ടു നൽകിയത്. കലക്ടറേറ്റിലെത്തിയ ഇരുവരും കലക്ടർ പി ബി നൂഹിന് സ്ഥലത്തിന്റെ രേഖകൾ കൈമാറി. പ്രളയ സമയങ്ങളിൽ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാനും ഇരുവരും ഉണ്ടായിരുന്നു.
താഴേതുണ്ടിയിൽ തോമസും, ചക്കാലയിൽ ജോയിയും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു. പ്രളയം ജില്ലയെ കവർന്നപ്പോഴും ഇരുവരും ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു ദുരിതബാധിതർക്ക് ഒരു കൈ സഹായം ചെയ്യണമെന്ന്‌. ഈ തീരുമാനം ഇവരെ കൊണ്ടെത്തിച്ചത് പ്രളയത്തിൽ ഭവനരഹിതരിൽ ഒരാൾക്കെങ്കിലും സ്വന്തമായൊരു വീട്‌ ഉണ്ടാകട്ടെ എന്ന ചിന്തയിലാണ്. പിന്നെ വൈകിയില്ല... 
ഈ സുഹൃത്തുക്കളുടെ നല്ല മനസും സഹായവും വിലമതിക്കാനാകാത്തതാണെന്ന് കലക്ടർ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ എം എസ് ബീന, ജില്ലാ സപ്ലൈ സീനിയർ സൂപ്രണ്ട് വിനോദ്കുമാർ എന്നിവർ സന്നിഹിതരായി.
 
 
പ്രധാന വാർത്തകൾ
 Top