22 September Sunday

മദര്‍ തെരേസ ജന്‍മദിനാഘോഷവും തീര്‍ഥാടന വിളംബരറാലിയും

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
കാട്ടാക്കട 
വിശുദ്ധ മദര്‍ തെരേസയുടെ പേരിലെ ലോകത്തെ ആദ്യ ദേവാലയമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ മദര്‍ തെരേസയുടെ 109 –-ാം  ജന്മദിനാഘോഷവും തീര്‍ഥാടന വിളംബര ബൈക്ക് റാലിയും നടത്തി. ചടങ്ങുകള്‍ക്ക് ഇടവക സഹവികാരി ഫാ.അലക്സ് സൈമണ്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.  വിളംബര ബൈക്ക് റാലി ദേവാലയത്തിന് മുന്നില്‍ ഫാ.അലക്സ് സൈമണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. സെപ്‌തംബര്‍ 1 ന് വൈകിട്ട് 6 ന് ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സ് കൊടിയേറ്റി തീര്‍ഥാടനത്തിന് തുടക്കം കുറിക്കും. പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ് മുഖ്യ കാര്‍മികത്വം വഹിക്കും. സാംസ്കാരിക സന്ധ്യ ഐ ബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മദര്‍ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കി ജീവിത വഴിയില്‍ മദര്‍ തെരേസ എന്ന പേരില്‍ തീര്‍ഥാടനദിനങ്ങളില്‍ ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ.ജോണി കെ ലോറന്‍സ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top