11 August Tuesday
8 പേര്‍ക്ക്‌ രോഗമുക്തി

4 പേർക്കുകൂടി; ചികിത്സയിൽ 116 പേർ

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
കാസർകോട്‌
ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്‌. എട്ട് പേർ രോഗമുക്തി നേടി. കഴിഞ്ഞ 11ന് കുവൈത്തിൽ നിന്നെത്തിയ മടിക്കൈ സ്വദേശി (50), 14ന് കുവൈത്തിൽ നിന്നെത്തിയ പള്ളിക്കര സ്വദേശി (47), പുല്ലൂർ പെരിയ സ്വദേശി (47), 21ന് ഖത്തറിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി (43) എന്നിവർക്കാണ് രോഗം. 
ജില്ലയിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന എട്ട് പേർക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയിൽ നിന്നെത്തിയ 43, 40 വയസുള്ള പൈവളിഗെ സ്വദേശികൾ, മധൂർ സ്വദേശി (27),  മംഗൽപാടി സ്വദേശി (27),  കുമ്പള സ്വദേശി (44), കുവൈത്തിൽ നിന്നെത്തിയ  കോടോംബേളൂർ സ്വദേശി (37), പശ്ചിമ ബംഗാളിൽ നിന്നെത്തിയ ബേഡഡുക്ക സ്വദേശി (31), മഹാരാഷ്ട്രയിൽ നിന്നെത്തിയ കുമ്പള സ്വദേശി (52)  എന്നിവർക്കാണ്‌ രോഗമുക്തി. ചികിത്സയിലുള്ളത്‌ 116 പേരാണ്‌. ആകെ രോഗികളൂടെ എണ്ണം 420 ആയി. രോഗമുക്തി നേടിയത്‌ 304 പേരാണ്‌.  
നിരീക്ഷണത്തിൽ 5712 പേർ
വീടുകളിൽ 5320 പേരും സ്ഥാപനങ്ങളിൽ 392 പേരുമുൾപ്പെടെ നിരീക്ഷണത്തിലുള്ളത് 5712 പേരാണ്. പുതിയതായി  562 പേരെ നീരിക്ഷണത്തിലാക്കി. 275 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 322 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top