12 November Tuesday

സെൽവരാജിനും ‘കെയർ ഹോം’

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

വഴുതൂരിൽ നിർമിച്ച വീടിന്റെ താക്കോൽ കെ ആൻസലൻ എംഎൽഎ കൈമാറുന്നു

ബാലരാമപുരം
കേരള സർക്കാരിന്റെ കെയർ ഹോം പദ്ധതിപ്രകാരം അന്തിയൂർ സർവീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിൽ നെയ്യാറ്റിൻകര വഴുതൂരിൽ സെൽവരാജിനും  കുടുംബത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ വിതരണം കെ ആൻസലൻ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ കാവിൻപുറം സുരേഷ് അധ്യക്ഷനായി. കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വി മോഹനൻ, എൻജിഒ  യൂണിയൻ മുൻ സംസ്ഥാന ട്രഷറർ  എസ് രാധാകൃഷ്ണൻ,  നെയ്യാറ്റിൻകര അസി. രജിസ്റ്റാർ പ്രമീള, വാർഡ് കൗൺസിലർ ഷീല, ബാങ്ക് സെക്രട്ടറി പ്രേമകുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top