13 July Monday

കതിർമണ്ഡപത്തിൽനിന്ന‌് 1.5 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

ലയനയും വരൻ കൃഷ‌്ണപ്രസാദും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ഒരുലക്ഷം രൂപ ആർ നാസറിന‌് കൈമാറുന്നു

ചേർത്തല
വിവാഹം ലളിതമാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ഒന്നരലക്ഷം രൂപ സംഭാവനചെയ‌്തു. ചേർത്തല വല്ലയിൽ കുന്നുംപുറം വീട്ടിൽ എം ഷാജിയുടെയും പരേതയായ വി എൻ ജാൻസിയുടെയും മകൾ ലയന കെ ഷാജിയുടെ വിവാഹവേദിയിലാണ്‌ തുക കൈമാറിയത്‌.
സിപിഐ എം കരുവ ലോക്കൽ കമ്മിറ്റിയംഗമായ ഷാജിയും കുടുംബവും വിവാഹച്ചെലവിലേക്ക‌് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നൽകാൻ തീരുമാനിക്കുകയായിരുന്നു. ലയനയും വരൻ തിരുവനന്തപുരം കാട്ടാക്കട സ്വാതിയിൽ ക‌ൃഷ‌്ണപ്രസാദും ചേർന്ന‌് ഒരുലക്ഷം രൂപ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിന‌് കൈമാറി.  50,000 രൂപ മന്ത്രി പി തിലോത്തമനെ എം ഷാജി ഏൽപ്പിച്ചു. 
ചേർത്തല സാന്ത്വനം പെയിൻ ആൻഡ‌് പാലിയേറ്റീവ‌് കെയർ സൊസൈറ്റിയുടെ ‘വിശപ്പുരഹിത ചേർത്തല’ പദ്ധതിയിൽ ഒരുദിവസത്തെ സ‌്പോൺസർഷിപ‌് തുക 7500 രൂപ സൊസൈറ്റി പ്രസിഡന്റ‌് കെ രാജപ്പൻനായർക്ക്‌ കൈമാറി. കേരള ഗവ. നേഴ‌്സ‌സ‌് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലവിൻ കെ ഷാജിയുടെ സഹോദരിയാണ‌് വധു ലയന.
ഹരിപ്പാട് 
നവദമ്പതികൾ വിവാഹ ചെലവ് ചുരുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സിപിഐ എം വീയപുരം ലോക്കൽ കമ്മറ്റി അംഗം പായിപ്പാട് തറാക്കേരിൽ കെ അപ്പുവിന്റെയും കമലമ്മയുടെയും മകനായ അഖിലാണ് 5001 രൂപ നല്‍കിയത്. കറ്റാനം സുധീഷ് ഭവനിൽ സുരേന്ദ്രൻ-- -- ഉഷ ദമ്പതികളുടെ മകൾ സുനിഷയുമായുള്ള വിവാഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായിരുന്നു. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താന്‍ തുക ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
 Top