07 April Tuesday

ഭക്ഷണമെത്തിച്ച് ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
തൃശൂർ
ലോക്ക്ഡൗണിനെത്തുടർന്ന് നഗരം വിജനമായതോടെ ആരോരുമില്ലാത്തവർക്ക് ഭക്ഷണമെത്തിച്ച് ഡിവൈഎഫ്ഐ. മൂന്നുദിവസമായി നഗരത്തിൽ ഒരു കടപോലും തുറക്കുന്നില്ല. ഹോട്ടലുകളുമില്ല. വെള്ളംപോലും ലഭിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിവൈഎഫ്ഐ പീച്ചി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ പൊതിച്ചോറ് നൽകാൻ തീരുമാനിച്ചത്.  ബുധനാഴ്ച പീച്ചിയിലെ വിവിധ വീടുകളിൽനിന് ശേഖരിച്ച 150 പൊതിച്ചോറുമായി ഡിവൈഎഫ്ഐ പ്രവർത്തകർ സ്വരാജ് റൗണ്ടിലെത്തി. ഇതര സംസ്ഥാനത്തൊഴിലാളികൾ, ആരോരുമില്ലാത്തവർ തുടങ്ങിയവർക്ക് കൈമാറി. വരും ദിവസങ്ങളിലും ആവശ്യക്കാർക്ക് ഭക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികളായ കെ ജെ ബൈജു, പി കെ മോപി, കെ ടി ജിതിൻ, ജിതിൻ ജയൻ എന്നിവർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top