30 May Saturday

വിളിക്കൂ, ഭക്ഷ്യവസ്‌തുക്കൾ വീട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
സ്വന്തം ലേഖകൻ
മലപ്പുറം
ഭക്ഷ്യവസ്‌തുക്കൾ വാങ്ങാൻ ഇനി വീടിന് പുറത്തിറങ്ങണ്ട.. കൺസ്യൂമർ ഫെഡിന്റെ ഹോം ഡെലിവറി നമ്പറിൽ വിളിച്ചാൽ മതി. ജീവനക്കാർ ഓർഡർ അനുസരിച്ച്‌ ഭക്ഷ്യവസ്‌തുക്കൾ വീട്ടിലെത്തിക്കും. വീടുകളിൽ എത്തിച്ച്‌ നൽകുന്നതിന്‌ അധികം പണം ഇടാക്കില്ല. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഫോണിലൂടെ ഓർഡർ സ്വീകരിച്ച്‌ സാധനങ്ങൾ വീടുകളിലെത്തിക്കും. സഹകരണ സംഘത്തിന്റെ സൊസൈറ്റികളിലൂടെയും കൺസ്യൂമർ ഫെഡിന്റെ 16 വിപണനശാലകളിലൂടെയുമാണ്‌ വിതരണം. ജില്ലയിലെ വിപണനശാലകളിൽ ഹോം ഡെലിവറിക്കുള്ള ഒരുക്കം പൂർത്തിയായി. കൺസ്യൂമർഫെഡ്‌ മദ്യ വിൽപ്പനശാലകൾ അടച്ചതിനാൽ അവിടെ പ്രവർത്തിച്ചിരുന്ന ജീവനക്കാരെകൂടി ഉൾപ്പെടുത്തിയാകും വിതരണം. 
ട്രൈബൽ എക്‌സ്റ്റൻഷൻ കേന്ദ്രങ്ങളിലൂടെ ജില്ലയിലെ ആദിവാസി കോളനികളിൽ സൗജന്യമായി കിറ്റ്‌ എത്തിക്കും. എടവണ്ണ, പൂക്കോട്ടുംപാടം, നിലമ്പൂർ മേഖലയിലെ കോളനികളിൽ ആദ്യഘട്ടത്തിൽ വിതരണം.  
12 ഭക്ഷ്യവസ്‌തുക്കളും ഹാൻഡ്‌ വാഷ്‌, ഡെറ്റോൾ, സോപ്പ്‌ എന്നിവയാണ്‌ കിറ്റിലുണ്ടാകുക. അഞ്ച്‌ കിലോ അരി, ചെറുപയർ, കടല, ഗോതമ്പ്‌ മാവ്‌, വെളിച്ചെണ്ണ, ഉപ്പ്‌, ചായപ്പൊടി, പഞ്ചസാര, മല്ലി, മുളക്‌ തുടങ്ങിയവ കിറ്റിലുണ്ടാകും. 
ജില്ലയിലെ രണ്ട്‌ ഗോഡൗണുകളിലും ആവശ്യത്തിന്‌ സാധനങ്ങളുണ്ടെന്ന്‌ കൺസ്യൂമർ ഫെഡ്‌ റീജണൽ മാനേജർ സത്യൻ അറിയിച്ചു. മലപ്പുറം, എടപ്പാൾ ഗോഡൗണുകളിൽ അവശ്യവസ്‌തുക്കൾ സ്‌റ്റോക്കുണ്ട്‌. ആവശ്യാനുസരണം അവശ്യവസ്‌തുക്കൾ കൂടുതലായി എത്തിക്കും.
പ്രധാന വാർത്തകൾ
 Top