28 May Saturday
ഒന്നാംസമ്മാനത്തുക ഡിഫാം വിദ്യാർഥിനിയുടെ പഠനത്തിന്‌ സംഭാവന

ഒപിഎൽ ബ്രദേഴ്‌സിന്‌ 
നാടിന്റെ കൈയടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ഒപിഎൽ ബ്രദേഴ്സിനു കിട്ടിയ സമ്മാനത്തുക ആശയുടെ പഠനത്തിനായി 
പഞ്ചായത്ത് പ്രസിഡന്റ്‌ ജി ഒ ശ്രീവിദ്യ കൈമാറുന്നു

വെഞ്ഞാറമൂട്
ഡിവൈഎഫ്‌ഐ നേതാവും യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാനുമായിരുന്ന പി ബിജുവിന്റെ സ്മരണാർഥം സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ  ഒന്നാംസമ്മാനം ലഭിച്ച തുക ഡിഫാം വിദ്യാർഥിനി ആശയുടെ പഠനത്തിന് സംഭാവന നൽകി മേലാറ്റുമൂഴി ഒപിഎൽ ബ്രദേഴ്സ്.  25,000 രൂപയാണ് നൽകിയത്‌. 
ആശയുടെ അമ്മ ശാന്തകുമാരി അസുഖം ബാധിച്ച് മരിച്ചു.  ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഇത് മനസ്സിലാക്കിയാണ് ഒപിഎൽ ബ്രദേഴ്സ് തങ്ങൾക്കു കിട്ടിയ സമ്മാനത്തുക നൽകിയത്‌.
വാമനപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ജി ഒ ശ്രീവിദ്യ തുക ആശയ്ക്കു കൈമാറി. പഞ്ചായത്ത്‌അംഗം എൽ രതീഷ്, പ്രസിഡന്റ്‌ നിജേഷ്, സെക്രട്ടറി അമൽ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top