05 July Sunday
കൊറോണ വൈറസ്‌

ഭയംവേണ്ട; കരുതലാകാം ആരോഗ്യവകുപ്പ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020
തിരുവനന്തപുരം  
കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗനിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ചൈനയിൽ പോയിവന്നവരുണ്ടെങ്കിൽ ഉടൻ അധികൃതരെ (ജില്ലാ മെഡിക്കൽ ഓഫീസ്‌ : 0471 –- 2466828, ജില്ലാ സർവൈലൻസ്‌ ഓഫീസർ : 9446121586, എപിഡെമോളജിസ്റ്റ്‌:- 9472966442)ബന്ധപ്പെടണം. 
 
രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ 28 ദിവസം വീട്ടിൽതന്നെ തങ്ങാൻ നിർദേശം നൽകും. വൈറസ്‌ ബാധ ഉണ്ടെങ്കിൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കാണും. രോഗബാധയുള്ള പ്രദേശങ്ങളിൽനിന്ന്‌ എത്തുന്നവർ പനി, ജലദോഷം, ശ്വാസതടസ്സം, ചുമ എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ മേൽപറഞ്ഞ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചൈനയിൽ നിന്നുമെത്തിയവർ കഴിവതും പുറത്തുപോകുന്നത്‌ ഒഴിവാക്കണം.  ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മറ്റോ ഉപയോഗിക്കണം. ഇവർക്ക്‌ ആവശ്യമായ നിർദേശങ്ങൾ നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top