26 February Wednesday

ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം മാതൃക: ഡോ. ഹാരോള്‍ഡ് ഗുഡ്‌വിന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

ഡോ. ഹാരോൾഡ് ഗുഡ്‌വിൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച

തിരുവനന്തപുരം
ഉത്തരവാദിത്ത ടൂറിസം രംഗത്ത്‌ ലോകത്തുതന്നെ നേതൃപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റർ നാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം സ്ഥാപകനും ഡയറക്ടറുമായ ഡോ. ഹാരോൾഡ് ഗുഡ്‌വിൻ. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഉത്തരവാദിത്ത ടൂറിസം രംഗത്ത് കേരളത്തിന്റെ ഇടപെടലുകളെ പ്രശംസിച്ചത്. 
 
സംസ്ഥാനത്തിന്റെ  ഉത്തരവാദിത്ത ടൂറിസം രംഗത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനപദ്ധതികളെക്കുറിച്ച്‌ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യാനാണ് ഡോ. ഹാരോൾഡ് എത്തിയത്. ഉത്തരവാദിത്ത ടൂറിസം വിപുലീകരിക്കാനുള്ള ആർടി മിഷന്റെ പദ്ധതികൾ മന്ത്രി വിശദീകരിച്ചു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പ്രോജക്ടുകൾ, ഉത്തരവാദിത്തരംഗത്തെ കേരളത്തിലെ പുതിയ സാധ്യതകൾ കണ്ടെത്താനുള്ള പെപ്പർ പ്രോജക്ട്, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമായുള്ള ആർടി 
ക്ലാസിഫിക്കേഷൻ തുടങ്ങിയ പദ്ധതികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top