29 February Saturday

ഭരണഘടനാ സംരക്ഷണ സദസ്സും വീടിന്റെ താക്കോൽദാനവും

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

കാളന്‍കുന്നന്‍ വാസുവിന്റെ കുടുംബത്തിന് പുനര്‍നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ മന്ത്രി കെ ടി ജലീല്‍ കുടുംബത്തിന് കൈമാറുന്നു

 

മലപ്പുറം
സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് ഭരണഘടനാ സംരക്ഷണ സമിതി ഭരണഘടനാ സംരക്ഷണ സദസ്സും സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിലെ സിപിഐ എം പ്രവർത്തകർ കാളൻകുന്നൻ വാസുവിന്റെ കുടുംബത്തിന് പുനർനിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും നടത്തി. മന്ത്രി കെ ടി ജലീൽ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. 2018ലെ  പ്രളയത്തിൽ തകർന്ന കാളൻകുന്നൻ വാസുവിന്റെ വീടിന്റെ പുനർനിർമാണം സിപിഐ എം പ്രവർത്തകർ പൊതുജന പങ്കാളിത്തത്തോ ടെയാണ് പൂർത്തീകരിച്ചത്.  ഭരണഘടനാ സംരക്ഷണ സദസ്സിൽ  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. എം വി ഫാത്തിമ ഭരണഘടനാ ആമുഖം വായിച്ചു 
അകാലത്തിൽ മരണപ്പെട്ട സിപിഐ എം കണ്ണത്തുപ്പാറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ പി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിനുള്ള ധനസഹായം സിപിഐ എം ഏരിയാ സെക്രട്ടറി കെ മജ്നു  കൈമാറി. ചെമ്മങ്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി മരക്കാർ ഹാജി അധ്യക്ഷനായി. പാലോളി അബ്ദുറഹിമാൻ, എസ് വൈഎസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുഹമ്മദ് ക്ലാരി, വിസ്ഡം ​ഗ്ലോബൽ ഇസ്ലാമിക് ഓർ​ഗനൈസേഷൻ യാസിർ സലാഹി, കെഎൻഎം മർക്കസുദ്ദഅവ റാഫി കുന്നുംപുറം, ചെമ്മങ്കടവ് വെൽഫയർ കമ്മിറ്റി പ്രസിഡന്റ് ദാമോദരൻ വെളുത്തേടത്തൊടി, പി കെ മുജീബ് ഹസൻ, കെ പി ഫൈസൽ എന്നിവർ സംസാരിച്ചു. വീട് നിർമാണ കമ്മിറ്റി ചെയർമാൻ യൂസുഫ് ഹാറൂൺ സ്വാ​ഗതവും പി കെ റിയാസ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top