29 February Saturday

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ് ഗുജറാത്ത്, ഗോവ, ബംഗളൂരു ക്വാര്‍ട്ടറിൽ

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

ഡൽഹി ഹോക്കിയും ആന്ധ്ര ഹോക്കി അസോസിയേഷനും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്

 

കൊല്ലം
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഗോവ, ബംഗളൂരു, ഗുജറാത്ത് ടീമുകൾ ക്വാർട്ടർ ഫൈനലിൽ. പൂൾ എയിലെ നിർണായക മത്സരത്തിൽ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഗോവ ടൂർണമെന്റിലെ അവസാന എട്ടു ടീമുകളിൽ ഇടംനേടിയത്. ഗോവയ്ക്കുവേണ്ടി ഗീത റാത്തോഡ് പെനാൽറ്റി കോർണറിലൂടെ വിജയഗോൾ നേടി. പൂൾ ജി മത്സരത്തിൽ പുതുച്ചേരിയെ രണ്ടിനെതിരെ നാലു ഗോളിന്‌ തോൽപ്പിച്ചാണ് ബംഗളൂരു ക്വാർട്ടറിലെത്തിയത്. 
ഒരു ഗോളിന് പിന്നിൽനിന്നശേഷമായിരുന്നു ബംഗളൂരുവിന്റെ തകർപ്പൻ തിരിച്ചുവരവ്‌. ബംഗളൂരു നിരയിൽ സന്ധ്യ ഇരട്ടഗോൾ നേടി. അഞ്ജലി ധരംവീർ ചൗഹാൻ, സാന്ദ്ര എന്നിവരാണ് മറ്റു സ്‌കോറർമാർ. പുതുച്ചേരിക്കായി ശുഭശ്രീ, പ്രേമ എന്നിവർ ഗോളുകൾ നേടി. പൂൾ സിയിൽനിന്ന്‌ ഒറ്റ മത്സരം പോലും കളിക്കാതെയാണ് ഗുജറാത്ത് ക്വാർട്ടർ ബർത്ത് ഉറപ്പാക്കിയത്. രണ്ടു കളികളിലും എതിർടീമുകൾ എത്താഞ്ഞതോടെ വാക്കോവർ ലഭിക്കുകയായിരുന്നു.   പൂൾ എഫ്‌ മത്സരത്തിൽ ബംഗാൾ മറുപടിയില്ലാത്ത മൂന്നു ഗോളിന്‌ തെലങ്കാനയെ തോൽപ്പിച്ചു. 
പൂൾ എഫിൽ നിർണായക പോരാട്ടത്തിൽ 27ന് മുംബൈ തെലങ്കാനയെ നേരിടും. പൂൾ ഡിയിലെ മത്സരത്തിൽ ഡൽഹിയെ ആന്ധ്ര 4-–-1 ന് തകർത്തു. 
27ന് നടക്കുന്ന ഡൽഹി-–-യൂക്കോബാങ്ക് മത്സരത്തിൽ യൂക്കോബാങ്ക് വിജയിച്ചാൽ പൂൾ ഡിയിൽനിന്ന്‌ ഒന്നാംസ്ഥാനക്കാരായി ക്വാർട്ടറിലിടം നേടും. ആന്ധ്രയുടെ ബലഗോണ്ട മഹേശ്വരിയാണ് ശനിയാഴ്‌ചത്തെ പ്ലെയർ ഓഫ് ദി മാച്ച്.
 
പ്രധാന വാർത്തകൾ
 Top