09 December Friday

മുടിമാലിന്യ
 ശേഖരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
മാനന്തവാടി
കേരള സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻസ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലുള്ള മുടിമാലിന്യ ശേഖരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി നിർവഹിച്ചു. കെ കെ സധു അധ്യക്ഷനായി.
മൈക്രോ ഡബ്ല്യുബി കമ്പനിയുമായി സഹകരിച്ചാണ് മുടി മാലിന്യങ്ങൾ ശേഖരിക്കുന്നത്ത്. ഇവ നീക്കം ചെയ്യാൻ അമിത തുക നൽകേണ്ടിവരുന്ന തൊഴിലാളികളികൾക്ക് ആശ്വാസമായി ചാക്കിന് 100 രൂപ മാത്രമാണ് ഇടാക്കുന്നത്. ലെനിൻ രാജ്, വി ആർ രാജേഷ്, പി സന്തോഷ്, വിജയൻ, അയ്യപ്പൻ, മുബാറക്ക് അലി, സി ടി മോഹനൻ എന്നിവർ സംസാരിച്ചു. ടി ടി കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top