17 August Wednesday
നാടേറ്റെടുത്ത്‌ ഫുഡ്‌ സ്‌ട്രീറ്റ്‌

വർഗീയതക്കെതിരെ സ്‌നേഹം വിളമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
സ്വന്തം ലേഖിക
കോഴിക്കോട്
ബുധനാഴ്‌ച വൈകിട്ട്‌ പെയ്‌ത കനത്ത മഴയും കടലോരത്ത്‌ ആഞ്ഞുവീശിയ കാറ്റും യുവതയെ പിന്നോട്ടുമാറ്റിയില്ല. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ  സ്‌നേഹത്തിൽ പൊതിഞ്ഞ്‌ ഭക്ഷണം പങ്കുവച്ച് അവർ കഴിച്ചു. കോഴിക്കോട്ടുകാരുടെ ഇഷ്ട വിഭവങ്ങളായ ബീഫ്‌ വരട്ടിയത്‌, പന്നി ഫ്രൈ, കോഴിക്കറി, പൊറോട്ട, നൈസ്‌ പത്തിരി, ബിരിയാണി, നെയ്‌ച്ചോറ്‌ എന്നിവയെല്ലാം വിളമ്പി. കൂട്ടത്തിൽ മധുര വിഭവങ്ങളുമുണ്ടായിരുന്നു.- വർഗീയതക്കെതിരെ സമരമാവുക എന്ന മുദ്രാവാക്യമുയർത്തി ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ ഫുഡ് സ്ട്രീറ്റിലെ കാഴ്‌ചയാണിത്‌.  
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഫുഡ് സ്ട്രീറ്റ്  സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടൻ മുഖ്യാതിഥിയായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വസീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ഷിജിത്ത്, പി സി ഷൈജു, പി കെ അജീഷ്, കെ അരുൺ, പിങ്കി പ്രമോദ്, ആർ ഷാജി, ഫഹദ് ഖാൻ, വൈശാഖ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top