കാസർകോട്
സംസ്ഥാനത്തെ വികസന നേട്ടങ്ങൾ അട്ടിമറിക്കാനള്ള ശ്രമങ്ങൾക്കെതിരെ എൽഡിഎഫ്- നേതൃത്വത്തിൽ ബുധനാഴ്ച ബഹുജന കൂട്ടായ്-മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് - പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലാണ് കൂട്ടായ്മ. കേരളത്തെ സംരക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയുള്ള വികസന സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായാണ് കൂട്ടായ്മ. സ്വർണ കള്ളക്കടത്ത്- അന്വേഷിക്കുന്നതിന് പകരം കേന്ദ്ര അന്വേഷണ ഏജൻസികൾ വികസന പദ്ധതികൾ സ്-തംഭിപ്പിക്കാൻ നോക്കുന്നു. കെ ഫോൺ, ഇ മൊബലിറ്റി, ടോറസ്- പാർക്ക്-, ലൈഫ്- മിഷൻ തുടങ്ങിയ പദ്ധതികളിൽ ഇടപെട്ടു. ഇതിന്റെ തുടർച്ചയായാണ് കിഫ്-ബി വഴി വായ്-പ എടുക്കുന്നത്- നിയമവിരുദ്ധമാണെന്ന സി ആൻഡ്- എജി റിപ്പോർട്ട്. സംസ്ഥാനത്താകെ നടത്തുന്ന 60000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് ശ്രമം. സ്കൂളുകളുടെ ആധുനികവൽക്കരണം, ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തൽ, ദേശീയപാത വികസനം, റോഡുകളുടെയും പാലങ്ങളുടെയും നിർമാണം തുടങ്ങിയവ ഇല്ലാതാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലിവിളിയാണ്. വികസന നേട്ടം എൽഡിഎഫിന് രാഷ്-ട്രീയമായി അനുകൂലമാകുമെന്ന് ഭയന്നാണ് യുഡിഎഫ്- ‐ ബിജെപി കൂട്ടുകെട്ടിന്റെ സങ്കുചിത പ്രവർത്തനം. കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തി മുഖ്യമന്ത്രിയെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമുണ്ട്-. ഈ നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..