30 November Tuesday

മദ്യം അരയിൽ ‘ഫിറ്റാക്കി’, യുവാവ്‌ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

സിസിടിവിയിൽ പതിഞ്ഞ യുവാവിന്റെ ചിത്രം

കൊല്ലം
ഓൾഡ്‌ മങ്ക്‌ റമ്മിന്റെ ഫുൾ ബോട്ടിൽ മദ്യം അരയിൽ ‘ഫിറ്റാക്കി’ മുങ്ങിയ യുവാവ്‌ സിസിടിവി ക്യാമറയിൽ കുടുങ്ങി. വാളത്തുംഗൽ സ്വദേശിയുടെ ദൃശ്യമാണ്‌ പതിഞ്ഞത്‌. ആശ്രാമത്തെ ബിവറേജ് സെൽഫ് സർവീസ് കൗണ്ടറിൽ ശനിയാഴ്‌ച രാത്രി 8.45നാണ്‌ സംഭവം. മാസ്‌കും നീല ഷർട്ടും പാന്റ്‌സും ധരിച്ചെത്തിയ യുവാവ്‌ 910 രൂപ വിലയുള്ള ഫുൾബോട്ടിൽ രഹസ്യമായി അരയിൽ തിരുകുകയായിരുന്നു. തുടർന്ന് മദ്യം വാങ്ങാനെത്തിയ മറ്റൊരാളുമായി സൗഹൃദം നടിച്ച് അയാളോടൊപ്പം കൗണ്ടറിലേക്ക് നടന്നു. ഇയാളുടെയൊപ്പം വന്നതാണെന്ന്  തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പുറത്തോട്ടുനിൽക്കാമെന്ന് പറഞ്ഞ് യുവാവ് സ്ഥലം വിട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്‌ വാളത്തുംഗൽ സ്വദേശിയാണെന്ന്‌ തിരിച്ചറിഞ്ഞത്‌. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top