08 November Friday

ചൂണ്ട തൊണ്ടയിൽ കുടുങ്ങിയ 
നായയ്‌ക്ക്‌ പുതുജീവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

മീൻ ചൂണ്ട തൊണ്ടയിൽ കുടുങ്ങി അവശനായ തെരുവ് നായയെ ഡോക്ടർമാർ രക്ഷപ്പെടുത്തുന്നു

പനയാൽ
മീൻ ചൂണ്ട തൊണ്ടയിൽ കുടുങ്ങി അവശനായ തെരുവ് നായക്ക് പുതുജീവൻ.
പെരിയാട്ടടുക്ക ടൗണിൽ സ്ഥിരമായി കാണാറുള്ള മൂന്ന് നായകളിൽ ടുട്ടു എന്ന് വിളിക്കുന്ന  നായ മൂന്ന് ദിവസമായി വായിൽ വലിയ ചൂണ്ട കുടുങ്ങി ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വ്യാപാരി വ്യവസായി പനയാൽ യൂണിറ്റ് സെക്രട്ടറി വി കെ ഗോപാലൻ കാഞ്ഞങ്ങാട്   മൃഗാശാപത്രിയിൽ  വിവരമറിയിച്ചു. 
ഡോ. ആഷിക്, ഡോ. ജോർജ്, ഡ്രൈവർ പ്രസാദ് എന്നിവർ  നായയെ പിടികൂടി  മയക്കിയ ശേഷം  ശാസ്ത്രകിയ നടത്തി ചൂണ്ട മുറിച്ചെടുത്ത് രക്ഷപ്പെടുത്തി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top