22 October Friday
- താക്കോൽ കൈമാറി

സിപിഐ എം കരുതലിൽ
കമലക്ക്‌ സ്നേഹവീടായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

സിപിഐ എം വെങ്ങപ്പള്ളി ലോക്കൽ കമ്മിറ്റി പിലാശേരിക്കുന്ന് കമലക്ക് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ സംസാരിക്കുന്നു

 
പിണങ്ങോട്
 സിപിഐ എം വെങ്ങപ്പള്ളി ലോക്കൽ കമ്മിറ്റി പിണങ്ങോട് എം എച്ച് നഗറിലെ പിലാശേരിക്കുന്ന് കമലക്ക് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ  താക്കോൽദാനം സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ,  സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. 
വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ രേണുക അധ്യക്ഷയായി. തറവാട്ടിലും ബന്ധുവീട്ടിലുമായി വർഷങ്ങളായി താമസിച്ചുവന്ന കമലയുടെ സ്വപ്നമാണ്  സിപിഐ എം നിറവേറ്റിയത്. വീടുപണിക്ക് ആവശ്യമായ വസ്തുക്കൾ  ചുമടെടുത്ത് സ്ഥലത്തെത്തിച്ചും  വേണ്ട സഹായങ്ങൾ ചെയ്തുമാണ്  പ്രവർത്തകർ വീടുപണി വേഗത്തിൽ പൂർത്തീകരിച്ചത്. സ്വന്തമായൊരു വീട് എന്ന ഏറെ നാളത്തെ സ്വപ്നം സഫലമായെന്നും, ബുദ്ധിമുട്ട് മനസ്സിലാക്കി  സഹായിച്ച പാർടി പ്രവർത്തകരോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്നും  കമല പറഞ്ഞു. വീട്ടുപേര് ഇനിമുതൽ സ്നേഹവീട് എന്നു മാറ്റാനാണ്‌  തീരുമാനം. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ റഫീഖ്, കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു, പി എ മുഹമ്മദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി എം നാസർ, യു വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം എം സൈദ്, വൈത്തിരി ഏരിയാ സെക്രട്ടറി സി എച്ച് മമ്മി എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി പി ജംഷീദ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top