20 October Tuesday

കർശന നിയന്ത്രണം പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 

കോഴിക്കോട‌്
നിരവധിപേർക്ക‌് കോവിഡ‌് സ്ഥിരീകരിച്ച പാളയം മാർക്കറ്റ‌് 30വരെ അടച്ചിടാൻ കലക്ടർ ഉത്തരവിട്ടു. പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേർപ്പെടുത്തിയ സ്ഥലങ്ങളിൽ  ജനങ്ങൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ക്വിക്ക് റെസ്പോൺസ് ടീമിനെ മാർക്കറ്റിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.     
അന്യസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയുമായി പാളയം മാർക്കറ്റിലേക്കു വരുന്ന വണ്ടികൾ തടമ്പാട്ട്താഴത്തുള്ള അഗ്രികൾച്ചറൽ മാർക്കറ്റ് വഴി വിതരണം ചെയ്യാൻ നിർദേശം നൽകി.  മാർക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഏഴുദിവസത്തിനുശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവർക്കു മാത്രമേ മാർക്കറ്റിൽ കച്ചവടത്തിന് അനുമതി നൽകൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആഴ്ചയിലൊരിക്കൽ പാളയം മാർക്കറ്റിൽ കോവിഡ് പരിശോധന നടത്താനും കലക്ടർ നിർദേശിച്ചു.
16നുശേഷം സന്ദർശിച്ചവർ നിരീക്ഷണത്തിൽ പോകണം
പാളയം പച്ചക്കറി മാർക്കറ്റിൽ ഇക്കഴിഞ്ഞ 16നോ അതിനുശേഷമോ സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന‌് ആരോഗ്യ വിഭാഗം അറിയിച്ചു. മാർക്കറ്റിൽ 200 ഓളം പേർക്ക‌് കോവിഡ‌് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത‌്. ഏതെങ്കിലും ലക്ഷണമുള്ളവർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെയോ പിഎച്ച‌്സിയെയോ ബന്ധപ്പെട്ട‌് കോവിഡ‌് പരിശോധന നടത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top