21 October Wednesday

കർഷകത്തൊഴിലാളികളുടെ ഐക്യദാർഢ്യസദസ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
ആലപ്പുഴ
കർഷകത്തൊഴിലാളികൾ വെള്ളിയാഴ്‌ച വൈകിട്ട് നാലിന് ജില്ലയിലെ 140 കേന്ദ്രങ്ങളിൽ ഐക്യദാർഢ്യസദസുകൾ സംഘടിപ്പിക്കും. കർഷക തൊഴിലാളി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പെൻഷനുകൾ 1400 രൂപയായി വർധിപ്പിക്കുകയും  പെൻഷൻ കുടിശ്ശികയില്ലാതെ നൽകാൻ നടപടി സ്വീകരിക്കുകയുംചെയ്‌ത എൽഡിഎഫ്‌ സർക്കാരിന്‌ അഭിവാദ്യമർപ്പിച്ചാണ്‌ സദസ്‌.  നാല് മാസംകൂടി എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ  നൽകാൻ നടപടി സ്വീകരിക്കുകയും 447 കോടി രൂപയുടെ രണ്ടാം കുട്ടനാട്‌ പാക്കേജ് പ്രഖ്യാപിക്കുകയുംചെയ്‌ത നടപടിക്കും സദസ്‌ പിന്തുണ പ്രഖ്യാപിക്കും.  
യൂണിയൻ ജില്ലാ സെക്രട്ടറി എം സത്യപാലൻ ഹരിപ്പാട്ടും ജില്ലാ പ്രസിഡന്റ്‌ കെ രാഘവൻ നൂറനാട്ടും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എ ഡി കുഞ്ഞച്ചൻ കൈനകരി സൗത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി ലക്ഷ്‌മണൻ പുന്നമടയിലും എൻ സോമൻ പള്ളിപ്പാട്ടും എൻ പി വിൻസന്റ്‌ രാമങ്കരിയിലും എൻ സുധാമണി എണ്ണയ്‌ക്കാട്ടും കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ചെറുതനയിലും ഉദ്‌ഘാടനംചെയ്യും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top