31 October Saturday
ലൈഫ്‌ മൂന്നാംഘട്ടം

തലയോലപ്പറമ്പിലും വിജയപുരത്തും ഭവന സമുച്ചയം

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

തലയോലപ്പറമ്പ് മിഠായിക്കുന്നത്ത് ഭവന സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

തലയോലപ്പറമ്പ്‌\കോട്ടയം
ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ തലയോലപ്പറമ്പിലും വിജയപുരത്തും നിർമിക്കുന്ന ഭവന സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്‌തു.  തലയോലപ്പറമ്പിലും വിജയപുരത്തും ഇതോടനുബന്ധിച്ച് ചടങ്ങുനടന്നു. 
തലയോലപ്പറമ്പ് സെന്റ്‌ ജോർജ്ജ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി തിലോത്തമൻ ശിലാഫലകം അനാച്ഛാദനംചെയ്തു. സി കെ ആശ എംഎൽഎ അധ്യക്ഷയായി. കലക്ടർ എം അഞ്ജന ഓൺലൈനിലൂടെ സന്ദേശം നൽകി. ലൈഫ്മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ സി എൻ  സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പത്മചന്ദ്രൻ, എം വൈ ജയകുമാരി, വൈക്കം നഗരസഭാ ചെയർമാൻ ബിജു കണ്ണേഴത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി സുഗതൻ, അഡ്വ. കെ കെ രഞ്ജിത്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ വി ജി മോഹനൻ സ്വാഗതവും സെക്രട്ടറി എസ് സുനിൽ നന്ദിയും പറഞ്ഞു.
   വിജയപുരം മാർ അപ്രേം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സിസി ബോബി അധ്യക്ഷയായി. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണംനടത്തി. കലക്ടർ എം അഞ്ജന ഓൺലൈനിലൂടെ സന്ദേശംനൽകി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി ശശീന്ദ്രനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബൈജു ചെറുകോട്ടയിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി, പഞ്ചായത്ത് സെക്രട്ടറി ടി ആർ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top