31 October Saturday

സഞ്ചാരികളുടെ മനംകവർന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

മാട്ടുപ്പെട്ടി അണക്കെട്ടിന്‌ സമീപം പുൽമേട്ടിൽ എത്തിയ കുട്ടിയാന

മൂന്നാർ 
പച്ചപുതച്ച്‌ കിടക്കുന്ന മാട്ടുപ്പെട്ടിയുടെ പുൽമേടുകളിൽ സഞ്ചാരികളുടെ മനംകവർന്ന്‌ കാട്ടാനക്കൂട്ടം. കോവിഡ്‌ കാലമായതിനാൽ അപൂർവമായി എത്തുന്ന വിനോദസഞ്ചാരികൾക്ക്‌ കൗതുകക്കാഴ്ചയാവുകയാണ്‌ ആനക്കൂട്ടം. കോവിഡിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയായ രാജമല, മാട്ടുപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരികളുടെ വരവ്‌ ഗണ്യമായി കുറഞ്ഞിരുന്നു. 
എന്നാൽ, സമീപനാളുകളിൽ ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ ഇരുചക്ര വാഹനങ്ങളിലും മറ്റും നിരവധി പേർ മൂന്നാറിലെത്തിത്തുടങ്ങിയിരുന്നു.
രാവിലെ മൂന്നാറിലെത്തുന്ന സഞ്ചാരികൾ വൈകിട്ട് തിരികെപ്പോവുകയാണ്‌ പതിവ്‌. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളിൽ മാസങ്ങളായി ബോട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top