13 October Sunday

ഡയാലിസിസിനു പോകവേ 
കാർ മറിഞ്ഞ് വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

 കുണ്ടറ

നിയന്ത്രണംവിട്ട കാർ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ശൂരനാട് തെക്കേമുറി വടക്ക് സജിത മൻസിലിൽ സജിത (60)ആണ്‌ മരിച്ചത്. ശനി രാവിലെ ഏഴിന്‌ കാഞ്ഞിരകോട് അലിൻഡ് ഫാക്ടറിക്കു സമീപത്തായിരുന്നു അപകടം. ഡയാലിസിസ്‌ചെയ്യാൻ ശൂരനാട്ടുനിന്ന്‌ കൊല്ലത്തേക്ക് പോകുകയായിരുന്നു. എതിരെവന്ന വാഹനത്തിന് ഇടം കൊടുക്കവെ നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച്‌ മറിഞ്ഞു. കാർ ഓടിച്ചിരുന്ന മകൻ അൻവർഷാ, സജിതയുടെ സഹോദരൻ അബ്ദുൽ നിസാർ എന്നിവർക്ക് പരിക്കേറ്റു. തലകീഴായി മറിഞ്ഞ കാറിൽനിന്ന്‌ ഇവരെ പുറത്തെടുത്ത് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top