21 September Saturday

2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

വിനോദ്കുമാർ

കരുനാഗപ്പള്ളി 
രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി തൊടിയൂർ ഏണിക്കാട്ട് തെക്കതിൽ വീട്ടിൽ വിനോദ് എന്ന വിനോദ്കുമാറിനെ (37)യാണ്‌ രണ്ടുകിലോ കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ്‌ ചെയ്തത്. രണ്ടാഴ്ചയായി ഓച്ചിറ മുതൽ ചവറ വരെ  ഹൈവേ കേന്ദ്രീകരിച്ച്‌ വിനോദ്കുമാർ മുന്തിയ ഇനം കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് പറഞ്ഞു. 
 വിദ്യാർഥികൾക്കും ആവശ്യക്കാർക്കും റോഡിൽവച്ചാണ്‌ കഞ്ചാവ്‌ കൈമാറിയിരുന്നത്‌. കഴിഞ്ഞ ദിവസം രാത്രി പുതിയകാവ് ഭാഗത്ത് കഞ്ചാവ് വിൽപ്പനയ്ക്ക്‌ എത്തുമെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന്‌  നടത്തിയ വാഹനപരിശോധനയിലാണ് വിനോദ്‌കുമാർ കുടുങ്ങിയത്. 
 പെരുമ്പാവൂരിൽനിന്ന്‌ 2.2 കിലോ കഞ്ചാവ്‌ 26,000 രൂപയ്‌ക്ക്‌ വാങ്ങിയതാണെന്ന്‌ ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. 
ചെറുപൊതികളാക്കിയായിരുന്നു വിൽപ്പന.  ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ബാക്കി കഞ്ചാവ് കണ്ടെടുത്തു. വിനോദ്‌കുമാറിന്‌ എതിരെ മോഷണക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളുണ്ട്. 
 എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ ജോസ് പ്രതാപ്‌, പി ഒ ശ്യാംകുമാർ, അൻവർ, ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, ജിനുതങ്കച്ചൻ, അരുൺ ആന്റണി എന്നിവരാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. പ്രതിയെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി റിമാൻഡ്‌ ചെയ്തു.
പ്രധാന വാർത്തകൾ
 Top