22 November Friday

മുഖ്യധാരാ മാധ്യമങ്ങൾ വർഗീയശക്തികൾക്ക്‌ വഴങ്ങുന്നു: ഡോ. സെബാസ്റ്റ്യൻ പോൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

സിപിഐ എം കാസർകോട്‌ ഏരിയാകമ്മിറ്റി മുനിസിപ്പൽ കോൺഫറൻസ്‌ ഹാളിൽ സംഘടിപ്പിച്ച

കാസർകോട്‌
കുത്തകകൾക്കും വർഗീയശക്തികൾക്കും വഴങ്ങിക്കൊടുക്കുന്നവരായി മുഖ്യധാരാ മാധ്യമങ്ങൾ മാറിയെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സിപിഐ എം കാസർകോട്‌, ബേഡകം എരിയാകമ്മിറ്റികൾ സംഘടിപ്പിച്ച "മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
പ്രളയം പോലുള്ള ദുരന്തമുണ്ടാകുമ്പോഴും സർക്കാരിനെ കുറ്റപ്പെടുത്തി ഇടതുവിരുദ്ധത ജനങ്ങളിൽ അടിച്ചേൽപിക്കാനാണ്‌ ശ്രമിച്ചത്‌. മിക്കവരും നിഷേധാത്മക മാധ്യമപ്രവർത്തനമാണ്‌ നടത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത്‌ സർക്കാരിന്റെയും ക്രിയാത്മകമായ ഇടപെടലുകളെ പാടെ അവഗണിച്ച്‌ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും സർക്കാരിൽ ജനങ്ങൾക്ക്‌ വിശ്വാസ്യത വരാതിരിക്കാനുമുള്ള ദുരുദ്ദേശപരമായ നീക്കമാണ്‌ നടന്നത്‌. 
ശബരിമല സ്‌ത്രീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നറിയാമെങ്കിലും മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന്‌ വരുത്താനാണ്‌ മാധ്യമങ്ങൾ ശ്രമിച്ചത്‌. ഒരു നുണ പത്തുതവണ പറഞ്ഞ്‌ സത്യമെന്ന്‌ വരുത്തുന്ന   കാലത്തിൽനിന്നും മാറി ഒരു നുണ പത്തുപേർ ഒന്നിച്ച്‌ പടച്ചുവിട്ട്‌ ശരിയാണെന്ന്‌ വരുത്തുകയാണ്‌ ഇപ്പോൾ. സത്യമെന്തെന്ന്‌ അന്വേഷിക്കാനുള്ള വിവേകം ഓരോരുത്തർക്കുമുണ്ടാകണമെന്നും ഡോ. സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു.
കാസർകോട്‌ മുനിസിപ്പൽ കോൺഫറൻസ്‌ ഹാളിൽ സംഘടിപ്പിച്ച കാസർകോട്‌ ഏരിയാ സെമിനാറിൽ ജില്ലാകമ്മിറ്റി അംഗം എം സുമതി അധ്യക്ഷയായി. കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. കുണ്ടംകുഴി ഫാർമേഴ്സ് ബാങ്കിൽ സംഘടിപ്പിച്ച ബേഡകം ഏരിയാ സെമിനാറിൽ എം അനന്തൻ അധ്യക്ഷനായി. ജയപുരം ദാമോദരൻ, കെപി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി ബാലൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top