18 September Saturday

പെരുംകുളം ജിപി വിഎച്ച്എസ്എസിൽ കെട്ടിട നിർമാണോദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

പെരുംകുളം ജിപി വിഎച്ച്എസ്എസിൽ പുതിയ കെട്ടിടത്തിന്റെ 
നിർമാണോദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു

കൊട്ടാരക്കര
പെരുംകുളം ജിപി വിഎച്ച്എസ്എസിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസ രംഗത്ത് സർക്കാർ സാധ്യമായ മികച്ച നിക്ഷേപമാണ് നടത്തുന്നത്. എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കും. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. മുൻ എംഎൽഎ പി അയിഷാപോറ്റി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, ബ്ലോക്ക് പഞ്ചായത്ത്‌അംഗം ഒ ബിന്ദു, പഞ്ചായത്ത്‌അംഗം പ്രസന്നകുമാർ, എസ്എംസി ചെയർമാൻ രാജ് കിഷോർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ ബേബി, കോട്ടാത്തല ലോക്കൽ സെക്രട്ടറി എം ചന്ദ്രൻ, പിടിഎ പ്രസിഡന്റ് സുബൈർ മുസലിയാർ, വൈസ് പ്രസിഡന്റ് രഘു, ഹെഡ്മാസ്റ്റർ പി രാജു, സ്റ്റാഫ് സെക്രട്ടറി മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top