23 July Tuesday

എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
മാന്നാർ
പമ്പാകോളേജിൽ പ്രവേശനോത്സവത്തിൽ ബിരുദ വിദ്യാർഥികളെ സ്വീകരിക്കാനെത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ  പൊലീസ് മർദിച്ചു. യൂണിയൻ ചെയർമാൻ സന്ദീപ്, എസ‌്എഫ‌്ഐ ഏരിയ കമ്മിറ്റി അംഗം പ്രവീൺ, യൂണിറ്റംഗം രാഹുൽ എന്നിവരെയാണ് പുളിക്കീഴ് എസ്‌ഐ വിപിന്റെ നേത‌ൃത്വത്തിൽ പൊലീസ‌് തല്ലിച്ചതച്ചത‌്. കൈയ‌്ക്കും തലയ‌്ക്കും പുറത്തും പരിക്കേറ്റ ഇവർ ചികിത്സയിലാണ്. 
തിങ്കളാഴ്‌ച രാവിലെ പത്തിനാണ് സംഭവം. എസ്എഫ്‌ഐ കോളേജ് കവാടത്തിൽ സ്ഥാപിച്ച ബാനറും കൊടിതോരണങ്ങളും കെഎസ്‌യു പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. ഇതിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഗുണ്ടകളുമായെത്തിയ കെഎസ്‌യുക്കാർ എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. 
തുടർന്ന‌് സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം എസ്എഫ്‌ഐ പ്രവർത്തകരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. പൊലീസ് അക്രമത്തിൽ എസ്എഫ്‌ഐ പരുമല യൂണിറ്റ് പ്രതിഷേധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top