കൂത്തുപറമ്പ്
ഒരു ഉത്സവം കഴിഞ്ഞാൽ അടുത്ത ഉത്സവകാലമെത്തുംവരെ ദൈനംദിന ചടങ്ങുകളാണ് ക്ഷേത്രങ്ങളിലെ പതിവ്. എന്നാൽ, വൈവിധ്യമാർന്ന പരിപാടികളിലൂടെ സദാസമയവും നാടിനെ ഉണർത്തുകയാണ് ശിവപുരം ഇടപഴശ്ശിയിലെ കൂട്ടക്കാവ്. ചടങ്ങുകൾക്കുമപ്പുറം ക്ഷേത്രം നാടിനും ജനങ്ങൾക്കും എങ്ങനെ പ്രയോജനകരമാവുമെന്നാണ് ചിന്തയിലാണ് ക്ഷേത്രകമ്മിറ്റിയിൽ ‘ഗുരുമുഖം’ കൂട്ടായ്മയ്ക്ക് രൂപംനൽകിയത്. വോളിബോൾ പരിശീലനമാണ് ഏറ്റവും അവസാനമായി കൂട്ടായ്മ സംഘടിപ്പിച്ചത്
കഴിഞ്ഞ ഏപ്രിലിലാണ് വോളിബോൾ പരിശീലനം തുടങ്ങിയത്. 15 പെൺകുട്ടികൾ ഉൾപ്പെടെ 60 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കി കളിക്കളത്തിലേക്കിറങ്ങുന്നത്. വോളിബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. ചിത്ര രചന, നൃത്തം, ഗാനാലാപനം എന്നിവയിലും പരിശീലനം നടത്തുന്നു. മുതിർന്നവർക്ക് യോഗാ ക്ലാസുമുണ്ട്. പിഎസ്സി പരീക്ഷാ പരിശീലനവും ആർമി റിക്രൂട്ട്മെന്റ് പരിശീലനവും ഉടൻ ആരംഭിക്കും.
വോളി പരിശീലന ക്യാമ്പ് സമാപനം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ ജോയ് കുമാർ അധ്യക്ഷനായി. മുഖ്യ പരിശീലകൻ ഇ കെ രഞ്ജൻ, പരിശീലകരായ പി രവീന്ദ്രൻ, ഉസ്മാൻ, സജീവൻ മുടക്കോഴി എന്നിവരെ ആദരിച്ചു. പി ശ്രീധരൻ, ഒ കെ രവീന്ദ്രൻ, ഒ കെ ബിന്ദു, പി എം രാജീവൻ, കെ ഗോപി, അനിൽകുമാർ, എം ഹേമരാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..