മാള
മാളയിലെ ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികൾക്കായി ഒരു കോടി രൂപയുടെ ഉപരിപഠനപദ്ധതി ഒരുക്കിയതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹോളി ഗ്രേസ് എൻജിനിയറിങ് കോളേജ്, എംബിഎ കോളേജ്, ഫാർമസി കോളേജ്, പോളി ടെക്നിക് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ്, ഏവിയേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഇൻസ്‌റ്റിറ്റ്യൂഷൻ, സിബിഎസ്ഇ സ്കൂൾ എന്നീ സ്ഥാപനങ്ങളിലായി 25 കോഴ്സുകളുണ്ട്. ഓരോ വാർഡിലും പഠനത്തിൽ മികവ് പുലർത്തുന്നവരെ കണ്ടെത്തി ഓരോ വാർഡ് മെമ്പർമാരും തങ്ങളുടെ വാർഡിലെ കുട്ടികളെ നിർദേശിക്കുന്ന പ്രകാരം അവരുടെ പ്ലസ് ടു /എസ്എസ്എൽസി ഗ്രേഡ് അടിസ്ഥാനത്തിൽ "വാർഡ് മെമ്പർ സ്പെഷ്യൽ സ് കോളർഷിപ്’ നൽകി പഠിപ്പിക്കാനും ഹോളി ഗ്രേസ് ഫൗണ്ടേഷൻ തീരുമാനിച്ച തായി വൈസ് പ്രിൻസിപ്പൽ ഡോ . അരുൺ എം പി, റോയ് ജോൺ, ഡോ. ഷാജി ജോർജ്, എം ജി ശശികുമാർ, എം വി സുരേഷ് ബാബു, ഡോ. ജി ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..