25 June Tuesday
ഭാര്യയെ കഴുത്തറുത്ത‌് കൊന്ന കേസ‌്

ഭർത്താവിനെ തെളിവെടുപ്പിന് കൊണ്ടുവന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019
നെടുമങ്ങാട് 
ഭാര്യയെ കഴുത്തറുത്ത‌് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരകുളം മുല്ലശ്ശേരി ആനൂർ മാടവിളവീട്ടിൽ സജീവ (47) നെ പൊലീസ് തെളിവെടുപ്പിനായി വെള്ളിയാഴ്ച പകൽ രണ്ടിന‌് കൃത്യം നടന്ന വീട്ടിലേക്ക‌് കൊണ്ടുവന്നു. ജനരോഷം മാനിച്ച‌് കനത്ത സുരക്ഷയിലാണ് പ്രതിയെ  കൊണ്ടുവന്നത്. പ്രതിയെക്കണ്ടപ്പോൾ കൂക്കി വിളിച്ച‌് നാട്ടുകാർ പ്രതിഷേധിച്ചു. കഴിഞ്ഞ 15നാണ‌് ഭാര്യ സ്മിത (38) യെ മദ്യ ലഹരിയിൽ സജീവൻ കഴുത്തറുത്ത‌് കൊലപ്പെടുത്തിയത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ സജീവൻ ഭാര്യയുമായി  വഴക്കിടുകയായിരിന്നു. 
തുടർന്ന‌് വയറിൽ  കത്തി കൊണ്ട് കുത്തിയ ശേഷം  കഴുത്തറുത്ത‌്  കൊല്ലുകയായിരുന്നുവെന്ന‌്  കൃത്യം നടത്തിയ  ശേഷം  നെടുമങ്ങാട്  പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി  വെളിപ്പെടുത്തി. സജീവനും ഭാര്യയും തമ്മിൽ സ്ഥിരമായി  വഴക്കുണ്ടാകാറുണ്ടെന്ന‌്  നാട്ടുകാർ പറയുന്നു. സംഭവസമയത്ത്  ഇവരുടെ മക്കളായ  പാർവതി, ഭദ്ര എന്നിവരും വീട്ടിൽ  ഉണ്ടായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയാണ് സജീവൻ. സ്മിത മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായിരുന്നു. സജീവന്റെ അമ്മയും കേസിലെ പ്രതിയാണെന്ന് തെളിവെടുപ്പിനിടെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇത‌് സംബന്ധിച്ച‌ പരാതി കരകുളം പഞ്ചായത്ത് പ്രസിഡന്റ് അനിലകുമാരിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊലീസിന് നല്കിയിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top