30 May Saturday
സമ്മതപത്രം കൈമാറി

കുളത്തൂപ്പുഴ വനമേഖലയിൽനിന്ന്‌ ആളുകൾ സ്വയം ഒഴിയും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

വനത്തിനുള്ളിലെ കോളനികളിൽ താമസിക്കുന്നവർ സ്വയം ഒഴിഞ്ഞുപോകുന്നതിനുള്ള സമ്മതപത്രം മന്ത്രി കെ രാജുവിന്‌ കൈമാറുന്നു

  

അഞ്ചൽ 
കുളത്തൂപ്പുഴ വനമേഖലയിൽ കഴിയുന്നവർ സർക്കാർ നൽകുന്ന നഷ്‌ടപരിഹാരം വാങ്ങി സ്വയം ഒഴിഞ്ഞുപോകാനുള്ള സന്നദ്ധതയറിയിച്ചു.  അരിപ്പ ഫോറസ്റ്റ് ട്രെയിനിങ്‌ സ്കൂളിൽ നടന്ന  ലളിതമായ ചടങ്ങിൽ മാത്രക്കരിക്കം,ചണ്ണമല സ്വദേശകളായ ഓമനയമ്മ, ശശിധരൻ എന്നിവർ  മന്ത്രി കെ രാജുവിന് സമ്മതപത്രം കൈമാറി. ഒഴിഞ്ഞുപോകുന്ന കുടുംബത്തിന്‌ കിഫ്ബിവഴി  കുറഞ്ഞത് 15ലക്ഷവും കൂടിയത് അറുപത് ലക്ഷവും നഷ്‌ടപരിഹാരമായി ലഭിക്കും. പ്രദേശത്ത് സ്ഥിരതാസക്കാരെ വിവാഹം കഴിച്ചതും അല്ലാത്തതുമായ പ്രായപൂർത്തിയ മകനോ,മകളോ ആണ് കുടുംബമായികണക്കാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പ്രദേശത്ത് ഭൂമിയുള്ളതും പുറത്ത് താമസക്കാരുമായ അഞ്ച് ഏക്കർവരെയുള്ള കൈവശക്കാരേയും ഒരുകുടുംബമായും, അതിലും കൂടുതൽ ഭൂമിയുള്ളവരെയും അത്തരത്തിലും പരിഗണിച്ചാണ് പദ്ധതി . പഞ്ചായത്ത് പ്രസിഡന്റ്‌, സെക്രട്ടറി, വില്ലേജ് അധികൃതർ, വനം ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സമിതി രൂപീകരിച്ച് അന്വേഷണം നടത്തി ഭൂമിഅളന്ന് തിട്ടപ്പെടുത്തിയാണ് തുടർനടപടി. 79 കുടുംബങ്ങളുള്ളതിൽ 32 കുടുംബങ്ങൾ സമ്മതപത്രം ഇതിനോടകം കൈമാറിയതായി കുളത്തുപ്പുഴ റേഞ്ച് ഓഫീസർ സെൽവരാജ് അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top