27 May Wednesday

ഭക്ഷ്യക്ഷാമം ഉണ്ടാകില്ല-

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാസർകോട്‌ 
ജില്ലയിൽ ഭക്ഷ്യ ക്ഷാമുണ്ടാകില്ലെന്നും ഭക്ഷ്യ ധാന്യങ്ങളുമായി അതിർത്തി കടന്നുവരുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ലെന്നും  കലക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. അവശ്യ സാധനകടകൾ  രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ തുറക്കും. ബേക്കറികളും  തുറക്കേണ്ടതാണ്. ബേക്കറികളിൽ  ചായ, കോഫി, ഉൾപ്പടെ പാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കില്ല. കടകളിൽ ആളുകൾ കൂട്ടം കൂടരുത്. കടകളിൽ എത്തുന്നവർ പോലീസ് നിർദ്ദേശം അനുസരിക്കണം. കടകളിൽ ക്യൂ പാലിക്കണം . മത്സ്യം,ചിക്കൻ, മട്ടൻ, ബീഫ് സ്റ്റാളുകൾ തുറക്കണം. ആളുകൾ കൂട്ടം കൂടിയാൽ കട അടക്കാൻ നിർദേശിക്കും.  
കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമം പരിഹരിച്ചു. തൊഴിലാളികളുടെ അഭാവമുള്ള സ്ഥലങ്ങളിൽ പോലീസ് സേവനം ഉപയോഗപ്പെടുത്തും.
കരിഞ്ചന്ത 
പൂഴ്‌ത്തിവയ്‌പ്പ്‌ 
ലൈസൻസ്‌ റദ്ദാക്കും 
 കരിഞ്ചന്ത, പൂഴ്ത്തി വെയ്പ് ,അനധികൃത വില ഈടാക്കൽ എന്നിവ ശ്രദ്ധയിൽപെട്ടാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.എല്ലായിടത്തും പൊലീസ്‌ ഉണ്ടാവും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കർശനമായി നേരിടും.തൊഴിലുറപ്പ് തൊഴിലാളികൾക്കും, തോട്ടം തൊഴിലാളികൾക്കും രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ ജോലിയിലേർപ്പെടാം. പകൽ സമയം സൂര്യതാപമേൽക്കാൻ സാധ്യതയുള്ളതിനാൽ ജോലി സമയം പുനർക്രമീകരിക്കും. രോഗിയുമായി ആശുപത്രിയിൽ പോകുന്ന വാഹനങ്ങളിൽ  ഒരാൾ മാത്രമേ പാടുള്ളൂ . ബൈക്കിലും ഒന്നിലധികം പേർ യാത്ര ചെയ്യാൻ അനുവദിക്കില്ല. 
പ്രധാന വാർത്തകൾ
 Top