27 May Wednesday

മനസുവച്ചാൽ പിരിമുറുക്കം പമ്പകടക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാസർകോട്‌
ജില്ലയിൽ കൊറോണ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പൊതുസമൂഹത്തിന്റെ  ഭീതിയെ പ്രതിരോധിക്കാൻ മാനസികാരോഗ്യം ആവശ്യം.  രോഗവ്യാപനത്തിനെ കുറിച്ചു തെറ്റായ ധാരണകളും അമിതഭീതിയും പൊതുസമൂഹത്തിന്റെ മനസികാരോഗ്യത്തെ ബാധിക്കുന്നതായി മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. സണ്ണി മാത്യു പറഞ്ഞു.  കൊറോണ വൈറസ്മൂലം ഉണ്ടാകുന്ന പനി വൈറൽ പനി മാത്രമാണ്. ഡോക്ടർമാരുടെ നിർദേശ പ്രകാരം മരുന്നും പരിപൂർണ വിശ്രമവും എടുത്താൽ ചികിത്സിച്ച് ഭേദമാകും. രോഗബാധിതരുമായി നേരിട്ട് ഇടപെടാതിരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് എല്ലാവരും വീടുകളിൽ തന്നെ കഴിഞ്ഞാൽ  വ്യാപനം തടയിടാൻ കഴിയും.  ആദ്യ ദിവസങ്ങളിൽ കുറച്ച് മാനസിക സമ്മർദങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. 
ശരിയായ വിവരങ്ങൾ അറിയുന്നതിനും സംശയ ദൂരീകരണത്തിനും ദിശയുടെ ടോൾഫ്രീ നമ്പറായ 1056 ബന്ധപ്പെടുക. വീട്ടിൽ മാതാപിതാക്കൾ കുട്ടികളുടെ  മുന്നിൽ  രോഗവ്യാപനത്തെ കുറിച്ച് ഭയപ്പെടുത്തുന്ന വാർത്തകൾ ചർച്ച ചെയ്യരുത്.  
മാനസിക സമ്മർദം അതിജീവിക്കാൻ വഴിയുണ്ട്‌ 
H സിനിമ കാണുക,സംഗീതം കേൾക്കുക
H  ഇഷ്ടമുള്ള പുസ്തകം വായിക്കുക
H മനസിൽ ഭയം ഉള്ളവർ കൊറോണ രോഗം സംബന്ധിയായ വാർത്തകൾ കൂടുതലായി കാണുന്നത് ഒഴിവാക്കുക
H ആവശ്യത്തിന് ഉറങ്ങുക
H പ്രിയപ്പെട്ടവരോട് സംസാരിക്കുക
H വ്യായാമം ചെയ്യുക
H മദ്യം, കാപ്പി എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
H ഭയപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കുക.
Hകുടുംബാംഗങ്ങളുമായി ശുഭകരമായ  കാര്യങ്ങൾ ചർച്ച ചെയ്യുക
പ്രധാന വാർത്തകൾ
 Top