01 December Tuesday

5 ഡിവൈഎസ്‌പിമാർക്ക്‌ ചുമതല

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാഞ്ഞങ്ങാട്
കോവിഡ്‌ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ അഞ്ച് ഡിവൈഎസ്പി മാരുടെ ചുമതലയിൽ. അനാവശ്യമായി റോഡിലിറങ്ങുന്നവരും വെറുതെ കൂട്ടംകൂടി കറങ്ങുന്നവരും പിടിയിലാകും. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക എന്നീ പൊലീസ് സ്റ്റേഷനുകളുടെ ചുമതല നർക്കോട്ടിക് ഡിവൈഎസ്‌പി അസിനാറിനാണ്. കാസർകോട്, വിദ്യാനഗർ, മേൽ പറമ്പ് ,  ആദൂർ, ബേഡകം സ്റ്റേഷനുകളുടെ ചുമതല കാസർകോട് ഡിവൈഎസ് പി ബാലകൃഷ്ണൻ നായർക്കും ബേക്കൽ, അമ്പലത്തറ, കാഞ്ഞങ്ങാട് സ്റ്റേഷനുകളുടെ ചുമതല കാഞ്ഞങ്ങാട് ഡിവൈഎസ്‌ പി കെ സുധാകരനാണ്. 
നീലേശ്വരം, ചന്തേര, ചീമേനി സ്റ്റേഷൻ ചുമതല ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ്കുമാറിനും രാജപുരം, വെള്ളരിക്കുണ്ട് , ചിറ്റാരിക്കാൽ സ്റ്റേഷൻ ചുമതല ഡിസിആർബി ഡിവൈഎസ്പി ജെയ്സൺ ജെ അബ്രഹാമിനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top