30 May Saturday

അതിർത്തി റോഡുകൾ മണ്ണിട്ടുമൂടി കർണാടക സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 അഡൂർ 

കേരള-‐ കർണാടക അതിർത്തിയിൽ ദേലംപാടി പഞ്ചായത്തിലെ പ്രാദേശിക റോഡുകൾ മണ്ണുകൊണ്ടടച്ച് കർണാടക സർക്കാർ. 
തിങ്കളാഴ്‌ച  രാവിലെ പത്തോടെ കർണാടക സർക്കാർ ടിപ്പർ ലോറികളിൽ മണ്ണ് കൊണ്ട് വന്ന് റോഡ് അടച്ചിട്ടത്. ദേലംപാടി, ഊജംപാടി, മയ്യള, ശാലത്തടുക്ക, ഹിദായത്ത് നഗർ, ശാന്തിമല, മുഞ്ചിങ്ങാനം, ബെൾപാറ്, കൊംബോട്, നൂജിബെട്ടു, അഡ്ഡംതടുക്ക തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് നേരിട്ട് ഈശ്വരമംഗലയിലെത്താൻ കഴിയുന്ന റോഡുകളാണ് മണ്ണ് നികത്തി അടച്ചത്. താൽക്കാലിക റോഡ് അടച്ചിടലിന് പകരം ലോഡ് കണക്കിന് മണ്ണ് ഇറക്കി റോഡ് ഗതാഗതം തടയുന്നത് പ്രതിഷേധത്തിനിടയാക്കി. പുറത്തേക്ക് കടക്കാൻ വേറെ വഴികൾ ഉണ്ടെങ്കിലും നേരിട്ടുള്ള പാത അടച്ചത് ഈ പ്രദേശത്തുകാർ ഒറ്റപ്പെടാനിടയാകും. അതിർത്തികൾ പൂർണമായും അടച്ചിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കർണാടക സർക്കാർ അധികൃതർ അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top