29 May Friday

ബേഡകത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കുണ്ടംകുഴി
ബേഡകത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. വാർഡുകളിൽ ജാഗ്രത സമിതികൾ രൂപീകരിച്ചു. പ്രത്യേക പരിശീലനം  നൽകി കമ്മ്യൂണിറ്റി  വളണ്ടിയർമാരെ രംഗത്തിറക്കി. ഇവർ ബോധവൽക്കരണം നടത്തും. മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവർക്കും  നിരീക്ഷണത്തിലുള്ളവർക്കും കുടുംബങ്ങൾക്കും കൗൺസിലിങ് നൽകും. കൂട്ടമായി താമസിക്കുന്ന അതിഥി  തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡഡന്റും  സെക്രട്ടറിയും സന്ദർശിച്ച് ശുചിത്വം ഉറപ്പാക്കി.  
അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ പഞ്ചായത്തിലെ ബേഡകം, കുണ്ടംകുഴി, മുന്നാട് എന്നിവിടങ്ങളിൽ കെട്ടിടം സജ്ജമാക്കി.  ഗവ. ഹയർസെക്കൻഡറിയിലെ ക്ലാസ്‌ മുറികൾ സഹൃദയ കുണ്ടംകുഴിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രൻ, സുരേഷ് പായം, പ്രശാന്ത് പായം, വിനോദ് കുണ്ടംകുഴി, എം വിവേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.  അഴീക്കോടൻ ഗ്രന്ഥാലയം പ്രവർത്തകർ മുന്നാട്‌ പീപ്പിൾസ് കോളേജിലെ പിജി ബ്ലോക്ക് ശുചീകരിച്ചു. എം അനന്തൻ, ഇ രാഘവൻ, ഇ മോഹനൻ എന്നിവർ നേതൃതവം നൽകി. 
പ്രധാന വാർത്തകൾ
 Top