27 May Wednesday

ദേലംപാടിയിൽ കെയർ സെന്ററുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
അഡൂർ 
ദേലംപാടി പഞ്ചായത്തിലെ അഡൂർ, പാണ്ടി,  എടപറമ്പ, ദേലംപാടി സ്കൂളുകളിൽ കൊറോണ കെയർ സെന്റർ സജ്ജീകരിക്കും. സുരക്ഷാ മുൻകരുതിലിനായി സ്റ്റീയറിങ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു. ഒപി സേവനം ഉറപ്പ് വരുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാവശ്യമായ വാഹനങ്ങൾ നൽകും.   ദുബായ്  നായിഫിൽ നിനെത്തിയവരെ പ്രത്യേകം നിരീക്ഷിക്കും.  കുണ്ടാർ തൂക്കു പാലം നിരീക്ഷിക്കാൻ എക്സൈസ് വകുപ്പിന്റെ സഹകരണം തേടും. കടകളിൽ ബ്രേക്ക് ദി ചെയ്ൻ പ്രകാരം വെള്ളം, സാനിറ്റിസെർ എന്നിവ ഉറപ്പാക്കും. യോഗത്തിൽ പ്രസിഡന്റ് എം മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരൻ എന്നിവർ സംസാരിച്ചു.  അഡൂരിലെ പ്രീമെട്രിക് ഹോസ്റ്റൽ ഐസൊലേഷൻ വാർഡാക്കി. ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരണം നടത്തി. പവൻരാജ്, സുധാകരൻ, പ്രണവ്, ചന്ദ്രൻ, മാധവൻ എന്നിവർ നേതൃത്വം നൽകി.  
പ്രധാന വാർത്തകൾ
 Top