27 May Wednesday

കാസർകോട്‌ ജനറൽ ആശുപത്രി വിപുലീകരിക്കും മുഖ്യമന്ത്രി എംഎൽഎമാരുമായി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാസർകോട്‌
കാസർകോട്‌ ജില്ലയിൽ കോവിഡ്‌ 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ എംഎൽഎമാരുമായി ഓഡിയോ കോൺഫറൻസ്‌ ചർച്ച നടത്തി. ജില്ലയിൽ കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി സ്ഥലങ്ങൾ കണ്ടെത്തണം. സ്വകാര്യ ആശുപത്രികളുടെ സഹായം തേടണം. വിദേശത്ത്‌ നിന്ന്‌ എത്തുന്നവരുടെ നിരീക്ഷണം അനിവാര്യമാണ്‌. മുതിർന്നവരുടെയും ഭിന്നശേഷിക്കാരുടെയും കാര്യത്തിൽ കൂടുതൽ ജാഗ്രതവേണം. ഭക്ഷണ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. പിഎച്ച്‌സികളിലും മറ്റുമുള്ള ഡോക്ടർമാർക്കും ജീവനകാർക്കും വാഹന സൗകര്യവും താമസ സൗകര്യവും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ഉറപ്പാക്കണം. കാസർകോട്‌ ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികൾ  വിപുലീകരിക്കണമെന്ന്‌ എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നൽകി. എംഎൽഎമാരായ കെ കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന്‌, എം സി ഖമറുദ്ദീൻ എന്നിവരും ഓഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top