11 April Sunday

കാഞ്ഞങ്ങാട്– പാണത്തൂർ പാത പൂർണമായും മെക്കാഡമാകും

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
രാജപുരം
കാഞ്ഞങ്ങാട്– പാണത്തൂർ സംസ്ഥാന പാതയിലെ  പൂടങ്കല്ല് മുതൽ പാണത്തൂർ ചെറംകടവ് വരെ മെക്കാഡം ടാറിങ്ങിന് സാങ്കേതിക അനുമതി ലഭിച്ചതോടെ ടെൻഡർ ക്ഷണിച്ചു. രണ്ടാഴ്‌ചക്കകം ടെൻഡർ തുറന്ന്‌ കരാർ നൽകും. 
മാർച്ച് 15ന് ശേഷം പ്രവൃത്തി ആരംഭിക്കാനാണ്‌ തീരുമാനം. 18 കിലോമീറ്റർ വരുന്ന റോഡ് മെക്കാഡം ടാറിങ്ങ് ചെയ്യുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ്‌ 59.94 കോടി രൂപ അനുവദിച്ചത്. 15 മുതൽ 20 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. പ്രധാന ടൗണുകളിലും അപകടസാധ്യത കൂടിയ പ്രദേശത്തും രണ്ടുവരി പാതയാക്കും. പണി പൂർത്തിയാകുന്നതോടെ കാഞ്ഞങ്ങാട് –പാണത്തൂർ സംസ്ഥാന പാതയിലെ 42 കീലോമീറ്റർ റോഡ് പൂർണമായും മെക്കാഡം ടാറിങ്ങാകും. എൽഡിഎഫ് സർക്കാരാണ് പൂർണമായും മെക്കാഡം ചെയ്യുന്നതിന് ഫണ്ട് അനുവദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top