കുണ്ടംകുഴി
കുണ്ടംകുഴിയിൽ അമ്മയും മകളും മരിച്ച സംഭവത്തിൽ മകൾ ശ്രീനന്ദയെ കഴുത്ത് മുറുക്കി കൊന്ന് അമ്മ നാരായണി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നിഗമനം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്രീനന്ദയുടെ കഴുത്തിൽ കയറിന്റെ പാട് കണ്ടെത്തി. ശ്രീനന്ദ കയർ കഴുത്തിൽ ഞെരുങ്ങി ശ്വാസം മുട്ടി മരിച്ചതാണെന്നും അമ്മ നാരായണി തൂങ്ങിയതാണെന്നും റിപ്പോർട്ടിലുണ്ട്. ബലപ്രയോഗത്തിന്റെ പാടുകളൊന്നും ഇരുവരുടെയും മൃതദേഹത്തിലില്ല. കോഴിക്കോട് നിന്നും ഫോറൻസിക് റിപ്പോർട്ട് ബുധനാഴ്‌ച ലഭിക്കും.
ഞായർ വൈകിട്ടാണ് കുണ്ടംകുഴി കൊച്ചിയിൽ പെട്രോൾ പമ്പിന് സമീപം അമ്മയും മകളും മരിച്ച നിലയിൽ കാണുന്നത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ശ്രീനന്ദ (13), അമ്മ നാരായണി (45) എന്നിവരാണ് മരിച്ചത്. ഭർത്താവ് ടൂറിസ്റ്റ് ബസ് ഡ്രൈവറായ ചന്ദ്രൻ സംഭവദിവസം ഊട്ടിക്ക് ട്രിപ്പ് പോയതാണ്.
വീട്ടിലേക്ക് ഫോൺ വിളിച്ച് കിട്ടാത്തതിനാൽ വൈകിട്ട് 5.45ന് അന്വേഷിച്ച് വീട്ടിലെത്തിയ ബന്ധു സുജിയാണ് സംഭവം കാണുന്നത്. ശ്രീനന്ദ വീട്ടിനകത്ത് കിടപ്പ് മുറിയിൽ മരിച്ച നിലയിലും അമ്മ നാരായണി വീടിന് പുറകിൽ ജനലിൽ തൂങ്ങിയ നിലയിലുമായിരുന്നു.
കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ശ്രീധനന്ദ പഠിക്കാൻ മിടുക്കിയാണ്. എൽഎസ്‌എസ് സ്‌കാേളർഷിപ്പ് ജേതാവാണ്. സ്‌കൂൾ പ്രവൃത്തി പരിചയമേളയിലും മികവുതെളിയിച്ചിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ആത്മഹത്യ ഒന്നിനും പരഹാരമല്ല. ഒരിക്കലും ചെയ്യരുത്. വിഷമങ്ങൾ പങ്കുവയ്ക്കാൻ വിളിക്കാം: ദിശ ഹെൽപ്പ് ലൈൻ: 1056, മൈത്രി കൊച്ചി: 04842 540530, സഞ്ജീവനി: 9400033900, പ്രതീക്ഷ: 04842448830.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..