തിരുവനന്തപുരം
വിഴിഞ്ഞം തീരപ്രദേശം കേന്ദ്രീകരിച്ച് അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തി വന്നയാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം പാലത്തറ പുരയിടത്തിൽ ജോൺസണി (46) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഏഴര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു.ബിവറേജ് ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ പന്ത്രണ്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..