28 February Sunday

ജനങ്ങളുമായി സംവദിച്ച്‌...

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

 കാസർകോട്‌

എൽഡിഎഫ്‌സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യാൻ സിപിഐ എം നേതാക്കളും പ്രവർത്തകരും വീടുകളിലെത്തി. 
സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച ആരംഭിച്ച ഗൃഹ സന്ദർശനം 31 വരെ തുടരും. സർക്കാർ തുടരുന്ന ജനക്ഷേമ പദ്ധതികളും വികസന നയങ്ങളും നേതാക്കൾ വീട്ടുകാരോട്‌ വിശദീകരിച്ചു. അവരുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. ദുരന്തങ്ങളിലും കോവിഡിലും തങ്ങളെ സംരക്ഷിച്ച സംസ്ഥാന സർക്കാരിന്റെ കരുതലിനെ നന്ദിയോടെ  കുടുംബങ്ങൾ സ്‌മരിച്ചു. 
സാമൂഹ്യ സുരക്ഷ, സമഗ്ര വികസനം, മതനിരപേക്ഷത എന്നിവയിലുന്നിയുള്ള സർക്കാരിന്റെ നയത്തിന്‌ വലിയ പിന്തുണയാണ്‌ രാഷ്ട്രീയ ഭേദമില്ലാതെ ആളുകൾ നൽകിയത്‌. സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയും അവർ എടുത്ത്‌ പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയാ സെക്രട്ടറിമാരും  ഗൃഹസന്ദർശനത്തിന്‌ നേതൃത്വം നൽകി.  
എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ നീലേശ്വരം കടിഞ്ഞിമൂലയിലും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു  കാറഡുക്ക കർമംതോടിയിലും നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദനൻ ചെറുവത്തൂർ ഈസ്‌റ്റ്‌, വി പി പി മുസ്‌തഫ കുമ്പള, ബംബ്രാണ, കെ വി കുഞ്ഞിരാമൻ ഉദുമ ബേവൂരി, സാബു അബ്രഹാം ഈസ്‌റ്റ്‌ എളേരി അരിമ്പ, കെ ആർ ജയാനന്ദ മഞ്ചേശ്വരം എന്നിവിടങ്ങളിൽ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top