27 February Thursday

പൂക്കാലം... വന്നു പൂക്കാലം

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

പൂ പുഞ്ചിരിച്ചന്തം തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ച പുഷ്പോത്സവം കാണാനെത്തിയ കുട്ടി

 തൃശൂർ

പച്ചപ്പിന്റെ ചന്തത്തിനൊപ്പം പൂക്കാല വസന്തം നൽകി പുഷ്പോത്സവത്തിന്  തുടക്കം. തൃശൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ്  തേക്കിൻകാട് മൈതാനിയിൽ പത്തുനാളത്തെ വസന്തം വിരിയുക.  പുതുമകളോടെയും വിജ്ഞാനദായകവുമായാണ്  ഉത്സവം  അണിയിച്ചൊരുക്കുന്നത്. ആധുനിക കൃഷിരീതികളും കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിക്കും. ജലാശയത്തിൽനിന്ന്‌ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റാനായി വിദ്യാർഥികൾ വികസിപ്പിച്ച  ഉപകരണവും പ്രദർശിപ്പിക്കുന്നുണ്ട്. കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്കും മത്സ്യവിസ്മയമായി അക്വേറിയവും  ഉണ്ട്. വെള്ളത്തിന്റെ  പരിശുദ്ധി പരിശോധിക്കാനുള്ള വെറ്ററിനറി സർവകലാശാല സ്‌റ്റാളും പ്രവർത്തിക്കുന്നു. 

 മന്ത്രി  വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ഡോ. കെ ആർ രാജൻ അധ്യക്ഷനായി. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം എൽ റോസി, കൗൺസിലർ എം എസ് സമ്പൂർണ എന്നിവർ സംസാരിച്ചു. വി എസ് റോയ് സ്വാഗതവും കെ ഐ മുരളീധരൻ നന്ദിയും പറഞ്ഞു. 
  ജനുവരി 24 മുതൽ ഫെബ്രുവരി രണ്ടുവരെയാണ് പുഷ്പ ഫല സസ്യ പ്രദർശനം.
പ്രധാന വാർത്തകൾ
 Top