26 February Wednesday

മാവേലിക്കര ജയിൽ സൂപ്രണ്ടിന് രാഷ്‌ട്രപതിയുടെ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
മാവേലിക്കര
സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് പി അനിൽകുമാറിന് രാഷ്‌ട്രപതിയുടെ  പുരസ്‌കാരം. 1989 ൽ ജയിൽ വാർഡനായി സർവീസിൽ പ്രവേശിച്ച അനിൽ 2012 ൽ സൂപ്രണ്ടായി. തടവുകാരെ മാനസികമായി മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.  ജയിൽ വളപ്പുകളിൽ കൃഷിയിറക്കിയും ജയിൽ ഭക്ഷണം പൊതു ഇടങ്ങളിലെത്തിച്ചും തടവറകളുടെ കാഴ്‌ചപ്പാട് മാറ്റി. 2019 ആഗസ്‌തിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ സൂപ്രണ്ടായി എത്തിയ അനിൽ നിരവധി പരിപാടി സംഘടിപ്പിച്ചു. ജയിൽ വളപ്പിലെ കൃഷിക്ക്‌ പൊതുസമൂഹത്തെയും പങ്കാളികളാക്കി. കൊല്ലം പരവൂർ സ്വദേശിയാണ്. 2020 മെയിൽ വിരമിക്കും. ഭാര്യ: ശാരിക. മക്കൾ: അനുപമ, അനൂപ്, ആനന്ദ്.
പ്രധാന വാർത്തകൾ
 Top