29 February Saturday

അഭിനന്ദിന്റെ പെൻസിൽ വരച്ചന്തം

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

ആലപ്പുഴ നഗര ചത്വരത്തിലെ ലളിതകലാ അക്കാദമിയുടെ ആർട്ട്‌ ഗാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനം കാണാനെത്തിയവർക്കൊപ്പം അഭിനന്ദ്‌

 
ആലപ്പുഴ
എല്ലാം ചാരക്കറുപ്പുള്ള പെൻസിൽ മുനയാലുള്ള  വരകളാണ്‌. മഹാത്മാഗാന്ധിയും ചാച്ചാജിയും ചെഗുവേരയും ഉൾപ്പെടെ അനേകം വരകൾ.  അഭിനന്ദിന്റെ കുഞ്ഞുവിരലുകളിൽ വിരിഞ്ഞ ചിത്രങ്ങളിൽ  പക്ഷികളും മൃഗങ്ങളും പ്രകൃതിയുമുണ്ട്‌. ചിത്രകല പഠിക്കാതെയാണ്‌ ചന്തമുള്ള വരകൾ അഭിനന്ദിൽ നിറയുന്നത്‌. കാളാത്ത്‌ ലിയോ തേർട്ടീന്ത്‌ ഇംഗ്ലീഷ്‌ മീഡിയം സെൻട്രൽ സ്‌കൂളിലെ നാലാം ക്ലാസുകാരൻ  എ അഭിനന്ദിന്റെ ചിത്രങ്ങൾ ആലപ്പുഴ നഗരചത്വരത്തിലെ ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിലെ പ്രദർശനത്തിലുണ്ട്‌.  
 വ്യാഴാഴ്‌ച ആരംഭിച്ച ചിത്രപ്രദർശനം 26 വരെ തുടരും.  രാവിലെ പത്തു മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പ്രദർശനം. മൂന്നു വയസിൽ ആരംഭിച്ച ചിത്രംവരയിൽ പിറന്നത്‌ നൂറിലേറെ ചിത്രങ്ങൾ. ഇതിൽ 60 ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്‌. 
 സൗത്ത്‌ ആര്യാട്‌ അവലൂക്കുന്ന്‌ "ആനന്ദം' വീട്ടിൽ അഭിലാഷിന്റെയും (ഖത്തർ) രേവതിയുടെയും ഏകമകനാണ്‌ അഭിനന്ദ്‌. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു. 
ആര്യാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കവിതാ ഹരിദാസ്‌ അധ്യക്ഷയായി. നാടകകൃത്ത്‌ ആര്യാട്‌ ഭാർഗവൻ,  നഗരസഭാ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി മനോജ് കുമാർ, ആര്യാട്‌ പഞ്ചായത്തംഗം ബിന്ദു മധുകുമാർ, സ്‌കൂൾ മാനേജർ ഫാ. ജോസി കുരിശിങ്കൽ, ബിപിൻ രാജ്‌ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top