29 February Saturday
ഭീതിവേണ്ട

കൊച്ചിയിലും തൃശൂരിലും തലസ്ഥാനത്തും നിരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 തിരുവനന്തപുരം

വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത്‌ ഒരാൾ നിരീക്ഷണത്തിൽ.ചെമ്പഴന്തി സ്വദേശിയായ യുവതിയാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ളത്‌.  ഇവരുടെ സ്രവം വിദഗ്‌ധ പരിശോധനയ്ക്കായി പുണെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ അയച്ചു.ചൈനയിൽ മെഡിക്കൽ വിദ്യാർഥിയായ യുവതി 11നാണ്‌ നാട്ടിൽ എത്തിയത്‌.
 
കൊച്ചി
കൊറോണ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിനെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.അടുത്തിടെ ചൈനയിൽനിന്ന്‌ മടങ്ങിയെത്തിയ വെങ്ങോല സ്വദേശിയായ യുവാവാണ്‌ നിരീക്ഷണത്തിലുള്ളത്‌
 
തൃശൂർ
തൃശൂർ- ജി-ല്ലയിലെത്തി-യ ഏഴു-പേർ-  നി-രീ-ക്ഷണത്തിൽ.- ഒരാ-ളെ പനി-യെത്തു-ടർ-ന്ന്- തൃ-ശൂ-രി-ലെ സ്വ-കാ-ര്യ- ആശു-പത്രി-യിൽ- പ്രവേശി-പ്പി-ച്ചു.-  ഐസൊ-ലേഷൻ- വാർ-ഡി-ലാ-ണുള്ളത്‌. ബാക്കിയുള്ളവർ വീടുകളിൽ
 
മുംബൈ
ചൈനയിൽനിന്ന്‌ മടങ്ങിയ രണ്ടുപേർ മുംബൈയിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ. കസ്‌തൂർബ ആശുപത്രിയിലെ  പ്രത്യേക വാർഡിലാണുള്ളത്‌ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ ഇറങ്ങിയ 12,000ലേറെ യാത്രക്കാരെ പരിശോധിച്ചു
പ്രധാന വാർത്തകൾ
 Top