27 February Thursday

കേരളത്തിന്‌ അരിയില്ല, തന്നതിന്‌ തീ വില

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020
തിരുവനന്തപുരം
എഫ്‌സിഐ അരിയും ഗോതമ്പും സ്വകാര്യ കച്ചവടക്കാർക്ക്‌ വില കുറച്ചുനൽകുമ്പോൾ അവഗണിക്കപ്പെട്ടത്‌ കേരളത്തിന്റെ ആവശ്യങ്ങൾ. സംസ്ഥാനത്തിനുള്ള ധാന്യവിഹിതം വർധിപ്പിക്കണമെന്ന്‌ പലവട്ടം കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. നിലവിൽ 14.25 ലക്ഷം മെട്രിക്‌ ടണ്ണാണ്‌ സംസ്ഥാനത്തിനുള്ള ധാന്യ വിഹിതം. ഇതിൽ 10.25 ലക്ഷം മെട്രിക്‌ ടൺ മുൻഗണനാ വിഭാഗക്കാർക്ക്‌ നൽകാനാണ്‌. മുൻഗണനേതര വിഭാഗക്കാർക്ക്‌ നൽകാൻ കൂടുതൽ വിഹിതം അനുവദിക്കണമെന്നാണ്‌ സംസ്ഥാനത്തിന്റെ ആവശ്യം. 
മഹാപ്രളയകാലത്ത് സംസ്ഥാനത്തിന്റെ അപേക്ഷ പ്രകാരം കേന്ദ്രം 89540 മെട്രിക്‌ ടൺ ധാന്യം അനുവദിച്ചെങ്കിലും ഇതിന്‌ 205.81 കോടി രൂപ ഉടൻ നൽകണമെന്നാവശ്യപ്പെട്ട്‌ കത്തും അയച്ചു. പണം അടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ മൂന്ന്‌ തവണയാണ്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്ക്‌ കത്ത്‌ നൽകിയത്‌. 2019ൽ ഉരുൾപൊട്ടലും പേമാരിയുമുൾപ്പെടെ വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴും കൂടുതൽ ധാന്യവിഹിതം സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കിട്ടിയില്ല.
പ്രധാന വാർത്തകൾ
 Top