Deshabhimani

ബാങ്ക്‌ സ്വകാര്യവൽക്കരണനീക്കം ചെറുത്തുതോൽപ്പിക്കുക: ബെഫി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 02:32 AM | 0 min read

 ഹരിപ്പാട്‌

നവഉദാരവൽക്കരണത്തിന്റെ ഭാഗമായുള്ള കേന്ദ്രസർക്കാരിന്റെ ബാങ്കിങ് സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്ന് ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്കുകൾ കോർപറേറ്റുകൾക്ക് എഴുതിക്കൊടുക്കുന്ന സമീപനമാണ് 1991 മുതൽ കേന്ദ്രസർക്കാരുകൾ സ്വീകരിക്കുന്നത്. ഗ്രാമീണ മേഖലയിൽനിന്ന്‌ ബാങ്കിങ് സംവിധാനംതന്നെ അകന്നുപോകുന്ന നിലയാണ്‌. സ്ഥിരംതൊഴിൽ സംവിധാനം നിർത്തലാക്കി കരാർവൽക്കരണം നടപ്പാക്കുന്നു. ഗ്രാമീണ ബാങ്കുകളുടെ തനിമ നിലനിർത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സഹകരണമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, 26ന്‌ നടക്കുന്ന കർഷകത്തൊഴിലാളി പ്രക്ഷോഭം വിജയിപ്പിക്കുക, താൽക്കാലിക ജീവനക്കാരുടെ വേതനം ഉയർത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ ഷാജു ആന്റണി സമ്മേളനം ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി കെ രമേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എം പ്രമോദ് റിപ്പോർട്ടും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ ഹരികുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ കെ ബി പ്രസാദ് കണക്ക് അവതരിപ്പിച്ചു. 
സംസ്ഥാന ജനറൽ സെക്രട്ടറി സനിൽ ബാബു, എസ്ബിഐഇഎഫ് ദേശീയ ജനറൽ സെക്രട്ടറി സി ജയരാജ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മമോഹനൻ, സംസ്ഥാന വനിതാ സബ്കമ്മറ്റി കൺവീനർ കെ എസ് രമ, കെ പി ഡെയ്സിമോൾ, സിഐടിയു ഹരിപ്പാട് ഏരിയ സെക്രട്ടറി എം തങ്കച്ചൻ, എം മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി കെ രമേശൻ (പ്രസിഡന്റ്‌), ആർ വേണുഗോപാൽ, ബിനു, കെ അനില (വൈസ്‌പ്രസിഡന്റുമാർ), എസ് സി സുരേഷ് (സെക്രട്ടറി), സുനിൽ ജോൺ, അനീഷ് രാജ്, ദേവു ലക്ഷ്‌മണൻ (ജോയിന്റ്‌ സെക്രട്ടറിമാർ), പി സുജിത്ത് (ട്രഷറർ).


deshabhimani section

Related News

0 comments
Sort by

Home